Latest News
Loading...

ഹരിജൻ മെമ്പറെ ഒഴിവാക്കിയതിൽ വൻ പ്രതിഷേധം


കടനാട് : ജലനിധി പദ്ധതിയുമായി ബന്ധപെട്ട് കടനാട് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ഉദ്ഘാടന ചടങ്ങിൽ നിന്ന് ളാലം ബ്ലോക്ക് കടനാട് ഡിവിഷനിൽ പെട്ട  ബിജു പി.കെയെ ഒഴിവാക്കിയതിൽ UDF കടനാട് മണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കടനാട് ഡിവിഷൻ മെമ്പറെ ഒഴിവാക്കിയും, നീലൂർ ബ്ലോക്ക് ഡിവിഷൻ മെമ്പറെ ഉൾപ്പെടുത്തിയും നടത്തിയ ഉദ്ഘാടന ചടങ്ങ് തരം താണ രാഷ്ട്രീയ കളിയായി മാറി എന്ന് യോഗം കുറ്റപ്പെടുത്തി. ഇത്തരം നീചമായ പ്രവർത്തിക്ക് നേതൃത്വം നൽകിയ പഞ്ചായത്ത് ഭരണ സമിതിക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു.

UDF മണ്ഡലം കമ്മറ്റിയിൽ മണ്ഡലം ചെയർമാൻ ടോം കോഴിക്കോട് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മത്തച്ചൻ അരീപ്പറമ്പിൽ, ജോസഫ് കൊച്ചുകുടി, ജോസ് വടക്കേക്കര, രാജൻ കുളങ്ങര, ഷിനു പാലത്തുങ്കൽ , ആർ സജീവ്, സണ്ണി മുണ്ടനാട്ട്, മാനുവൽ കോട്ടക്കകം, ജോയിസ് പുതിയാമഠം, ലിറ്റോ പാറേക്കാട്ടിൽ, മണിക്കുട്ടി സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.