Latest News
Loading...

പൂഞ്ഞാർ മാത്യു മുതിരേന്തിക്കൽ ബി ജെ പി യിൽ ചേർന്നു

ആദ്യകാല കോൺഗ്രസ്‌ നേതാവും കർഷക കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറിയുമായ പൂഞ്ഞാർ മാത്യു മുതിരേന്തിക്കൽ ബി ജെ പി യിൽ ചേർന്നു. ബി ജെ പി ജില്ലാ അധ്യക്ഷൻ അഡ്വ നോബിൾ മാത്യു പൂഞ്ഞാറിലെ വാസതിയിലെത്തി പൂഞ്ഞാർ മാത്യു വിനു അംഗത്വം നൽകി. 

മത ന്യൂനപക്ഷങ്ങൾക്കിടയിൽ പ്രചരിപ്പിച്ചിരിക്കുന്ന വ്യാജഭീതി എന്ന് മാറുന്നുവോ അന്ന് കേരളത്തിലെ കോൺഗ്രസ്‌, കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളുടെ കഥ കഴിയുമെന്ന് അഡ്വ നോബിൾ മാത്യു പ്രസ്താവിച്ചു.60 വർഷം ഭരിച്ചിട്ടും കോൺഗ്രസിനു നടപ്പാക്കാൻ കഴിയാത്ത കർഷക ശക്തീകരണ നിയമം നടപ്പിലാക്കിയതിലൂടെ ഭാരതത്തിലെ അടിസ്ഥാന അധ്വാന വർഗ്ഗത്തിന്റെ ഉന്നമനമാണ് മോദി സർക്കാർ ലക്ഷ്യം വച്ചത്. 

കർഷകർ നിയമത്തിനനുകൂലമായി ചിന്തിക്കുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോൾ ഭിദ്രൻവാല മോഡൽ പ്രശ്നങ്ങൾ ഉണ്ടാക്കി രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് ഇടതു വലതു കക്ഷികൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ബി ജെ പി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുരേഷ് ഇഞ്ചയിൽ, മണ്ഡലം വൈസ് പ്രസിഡന്റ്‌ ആർ സുനിൽകുമാർ, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ്‌ സോമരാജൻ ആറ്റുവേലിൽ എന്നിവർ നോബിൾ മാത്യുവിനോപ്പമുണ്ടായിരുന്നു

Post a Comment

0 Comments