Latest News
Loading...

'മാസ്റ്റര്‍' എത്തി. സാമൂഹിക അകലം പോയി



9 മാസത്തെ ഇടവേളയ്ക്ക് ശേഷം തീയറ്ററുകള്‍ തുറന്നതോടെ സിനിമാ കൊട്ടകകള്‍ക്ക് മുന്നില്‍ ആരാധകരുടെ ആള്‍ക്കൂട്ടം. വിജയ് ആരാധകരായ യുവാക്കളാണ് രാവിലെ തന്നെ തീയറ്ററുകള്‍ക്ക് മുന്നില്‍ ഒത്തുകൂടിയത്. പരിധിവിട്ട കൂടിച്ചേരലുകള്‍ രോഗവ്യാപനത്തിന് കാരണമാകുമെന്ന ആശങ്കയും ഉയര്‍ത്തുന്നുണ്ട്. 

ആദ്യഘട്ടത്തില്‍ 3 ഷോയാണ് ദിവസവും ഉള്ളത്. രാവിലെ 9 മുതല്‍ 11 വരെയാണ് പ്രദര്‍ശനം. പാലായില്‍ തീയറ്ററുകള്‍ക്ക് മുന്നിലും യുവാക്കള്‍ കൂട്ടം കൂടിയാണ് സിനിമാ കാണാനെത്തിയത്. മാസ്‌ക് ധരിക്കാന്‍ ഭൂരിഭാഗം പേരും തയറായപ്പോള്‍ സാമൂഹിക അകലം വിസ്മൃതിയിലായി. തോളില്‍ കൈയിട്ടായിരുന്നു പലരുടെയും സൊറ പറച്ചില്‍. 

സംസ്ഥാനത്തെ 670 സ്‌ക്രീനുകളില്‍ 500 എണ്ണത്തിലാണ് ആദ്യദിനത്തില്‍ പ്രദര്‍ശനം. ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത വിജയ് നായകനായ മാസ്റ്റര്‍ ചിത്രം കഴിഞ്ഞ വര്‍ഷം തന്നെ തിയറ്ററുകളിലെത്തിക്കാനായിരുന്നു ശ്രമമെങ്കിലും കോവിഡ് കാരണം വൈകുകയായിരുന്നു. 

50 ശതമാനം സീറ്റുകളിലാണ് പ്രേക്ഷകര്‍ക്ക് പ്രവേശനം. ഒന്നിടവിട്ട സീറ്റുകള്‍ റിബണ്‍ ഉപയോഗിച്ച് ഇരിക്കുന്നത് തടഞ്ഞിരുന്നു. തീയറ്ററുകളിലേയ്ക്ക് പ്രവേശിക്കുന്നതിന് മുന്‍പ് കാണികള്‍ക്ക് ഉപയോഗിക്കാന്‍ സാനിറ്റൈസറും ഒരുക്കിയിരുന്നു. തീയറ്ററുകാര്‍ കോവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കുമ്പോഴും പുറത്ത് കാണികള്‍ അത് പാലിക്കുന്നില്ലെന്നാണ് ആക്ഷേപമുയരുന്നത്.

Post a Comment

0 Comments