മലർവാടി ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവം നടത്തുന്നു

വീട്ടിലിരിപ്പു കാലത്തിന്റെ വിരസത മാറി, ആനന്ദത്തിന്റെയും സൗഹൃദത്തിന്റേയും വിദ്യാലയ തിരുമുറ്റത്തെത്താൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നമ്മുടെ വിദ്യാർത്ഥികൾ മലർവാടിലിറ്റിൽ സ്കോളർ' വിജ്ഞാനോത്സവം പതിവുപോലെ ഈ വർഷവും പുതുമയോടെ വിദ്യാർത്ഥികൾക്കായി എത്തുകയാണ്. ഓൺലൈൻ ആണെന്ന് മാത്രം. 

'The first family global online quiz for Keralites' എന്ന പേരിലാണ് ഇത്തവണ വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നത്. ഏത് കാര്യത്തിനും കുടുംബവും കൂടെ ഉണ്ടാവുന്നതല്ലേ അതിന്റെ രസം ? അതിനാൽ ലോകത്തുള്ള ഏത് മലയാളി കുട്ടികൾക്കും കുടുംബത്തോടൊപ്പം പങ്കെടുക്കാൻ സാധിക്കുന്ന വിധത്തിലാണ് ഇത്തവണത്തെ മലർവാടി വിജ്ഞാനോത്സവം രൂപകൽപന ചെയ്തിരിക്കുന്നത്.


2021 ജനു: 23 ന് UP, HS തല മത്സരങ്ങളും ജനു: 30 ന് LP തല മത്സരവും നടക്കും'. www.malarvadi.org എന്ന വെബ്സൈറ്റിൽ ജനു: 1 മുതൽ പേര് രജിസ്റ്റർ ചെയ്ത് പങ്കാളിത്തം ഉറപ്പ് വരുത്താവുന്നതാണ് മത്സര വിജയികൾക്ക് വിലയേറിയ സമ്മാനങ്ങളും കൂടാതെ ഒട്ടേറെ പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.