കിസാൻ സന്ദേശ് യാത്രയുടെ മൂന്നാം ദിവസത്തെ പര്യടനം പൂഞ്ഞാർ തെക്കേക്കരയിൽ

ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നും കർഷകരെ രക്ഷിക്കാൻ കേന്ദ്ര ഗവണ്മെന്റ് പാസ്സാക്കിയ കർഷക ശക്തീകരണ ബില്ല് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ബി ജെ പി കിസാൻ മോർച്ച കോട്ടയം ജില്ലാ അധ്യക്ഷൻ കെ വി നാരായണൻ നയിക്കുന്ന കിസാൻ സന്ദേശ് യാത്രയുടെ മൂന്നാം ദിവസത്തെ പര്യടനം പൂഞ്ഞാർ തെക്കേക്കരയിൽ ബി ജെ പി ജില്ലാ സെക്രട്ടറി വി സി അജികുമാർ ഉത്ഘാടനം ചെയ്തു.

 കിസ്സൻമോർച്ച മണ്ഡലം പ്രസിഡന്റ്‌ സോമരാജൻ ആറ്റുവേലിൽ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി നന്ദൻ നട്ടശ്ശേരി, കിസാൻ മോർച്ച ജില്ലാ ഉപാധ്യക്ഷൻ സന്തോഷ്‌ കൊട്ടാരം, ബി ജെ പി സംസ്ഥാന സമിതിയംഗം കുസുമാലയം ബാലകൃഷ്ണൻ, മണ്ഡലം ജനറൽ സെക്രട്ടറി കെ വി അഭിലാഷ്, 

വൈസ് പ്രസിഡന്റ്‌മാരായ ആർ സുനിൽകുമാർ, ലാലി പി വി, പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുരേഷ് ഇഞ്ചയിൽ, അനിൽ പല്ലാട്ട് , ലൂയിസ് ഡേവിഡ്, രാജേഷ് പാറക്കൽ,തുടങ്ങിയവർ പങ്കെടുത്തു