Latest News
Loading...

കിസാൻ സന്ദേശ യാത്രയുടെ രണ്ടാം ദിനം പാലായിൽ സമാപിച്ചു.


പാലാ: ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നും കർഷകരെ രക്ഷിക്കുന്ന കർഷക ശാക്തീകരണ നിയമം അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെതിരെ കോട്ടയം ജില്ലയിൽ ജനുവരി 5 ന് വൈക്കത്തു നിന്ന് കർഷകമോർച്ച 
കോട്ടയം ജില്ല പ്രസിഡന്റ്
കെ.വി.നാരായണൻ നയിക്കുന്ന 
കിസാൻ സന്ദേശ
യാത്രയുടെ രണ്ടാം ദിനം പാലാ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പാലാ കുരുശു പള്ളി ജംഗ്ഷനിൽ സമാപിച്ചു.
കർഷകമോർച്ച
സംസ്ഥാന പ്രസിഡന്റ് അഡ്വ.എസ്.ജയസൂര്യൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ബിജെപി പാലാ നിയോജക മണ്ഡലം പ്രസിഡന്റ് രൺജിത് ജി. അദ്ധ്യക്ഷത വഹിച്ചു.
ബിജെപി കോട്ടയം ജില്ല പ്രസിഡന്റ്
അഡ്വ.നോബിൾ മാത്യു, കർഷക
മോർച്ച ദേശീയ സമിതിയംഗം പി.ആർ. മുരളീധരൻ, ബിജെപി ജില്ല ഉപാദ്ധ്യക്ഷൻ പി.ജി.ബിജുകുമാർ,സോമശേഖരൻ തച്ചേട്ട്, ബിനീഷ് ചൂണ്ടച്ചേരി, 
സുരേഷ് ആരാധന, 

എസ്.റ്റി.
മോർച്ച സംസ്ഥാന
ഉപാദ്ധ്യക്ഷ കമലമ്മ രാഘവൻ, സുമിത്
ജോർജ്, സന്തോഷ് പൂഞ്ഞാർ, നന്ദൻ
നട്ടാശേരി, മനോജ് രാമപുരം, സുരേഷ് ബി, സരീഷ്കുമാർ പനമറ്റം,അനിൽ പല്ലാട്ട്, കണ്ണൻ ജി.നാഥ്, അരുൺ സി. മോഹൻ, മഹേഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പാലായിൽ നൽകിയ സ്വീകരണത്തിന് ജാഥാ സാരഥി കെ.വി.നാരായണൻ നന്ദി പറഞ്ഞു.