തീക്കോയിൽ കേരളാ കോൺഗ്രസ് നേതാക്കൾ കോൺഗ്രസ്സിലേയ്ക്ക്

തീക്കോയി :തീക്കോയിൽ കേരളാ കോൺഗ്രസ്(എം ) നേതാക്കൾ കോൺഗ്രസ്സിൽ ചേർന്നു. കേരളാ കോൺഗ്രസ്(എം ) നേതാക്കളായ  വർക്കിച്ചൻ  കണിയാംകുന്നേൽ, ബോബിച്ചൻ ജോർജ് എന്നീ നേതാക്കളും പ്രവർത്തകരുമാണ്‌ കോൺഗ്രസ്സിൽ ചേർന്നത്. അഡ്വ.ജോമോൻ ഐക്കര ഇവർക്ക് കോൺഗ്രസ്സിന്റെ പ്രാഥമിക അംഗത്വം നൽകി. 

ബൂത്ത്‌ പ്രസിഡന്റ്‌ സജി കുര്യാക്കോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ,    ചാൾസ് ആന്റണി, കെ. സി. ജെയിംസ്,എം. ഐ ബേബി, ഹരി മണ്ണുമഠം, ബിനോയ് ജോസഫ്,ജോയ് പൊട്ടനാനിയിൽ,  പി മുരുകൻ, സി വി തോമസ്,  റിജോ കാഞ്ഞമല, ഔസേപ്പച്ചൻ മേക്കാട്ട്,വി പി ഇസ്മായിൽ,  ജിജോ മേക്കാട്ട്    തുടങ്ങിയവർ പ്രസംഗിച്ചു.