Latest News
Loading...

ഭരണ സമിതി അംഗങ്ങൾക്ക് കരുണ അഭയ കേന്ദ്രത്തിൽ സ്വീകരണം നൽകി



കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട നഗരസഭയിലെയും തീക്കോയി പഞ്ചായത്തിലെയും ഭരണ സമിതി അംഗങ്ങൾക്ക് കരുണാ അഭയകേന്ദ്രത്തിൽ സ്വീകരണം നൽകി. കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ചെയർമാൻ NA മുഹമ്മദ് ഹാറൂൺ അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ ഉദ്ഘാടനം നിർവഹിച്ചു. 

കരുണ അഭയകേന്ദ്രത്തിൽ ആരംഭിക്കുന്ന തൊഴിൽ സംരംഭമായ പേപ്പർ ബാഗ് യൂണിറ്റ് തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സി ജെയിംസ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡണ്ട് പി എ മുഹമ്മദ് ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. 

ഈരാറ്റുപേട്ട നഗരസഭ വൈസ് ചെയർമാൻ അഡ്വ മുഹമ്മദ് ഇല്യാസ്, കരുണ വികസന സമിതി ചെയർമാൻ എ എം എ ഖാദർ, മൗലവി ഹാഷിർ നദ്‌വി, നിസാർ കുർബാനി, തുടങ്ങിയവർ സംസാരിച്ചു. ഈരാറ്റുപേട്ട നഗരസഭയിലെ കൗൺസിലർമാരും ഗ്രാമപഞ്ചായത്ത് മെമ്പർമാരും സന്നിഹിതരായിരുന്നു.

Post a Comment

0 Comments