Latest News
Loading...

ഒറ്റയാള്‍ സമരവുമായി ജോയി കളരിക്കന്‍. ഒടുവില്‍ കുഴിയടച്ചു


പാലാ നഗരഹൃദയത്തില്‍ രൂപപ്പെട്ട കുഴിയടയ്ക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ഒറ്റയാള്‍ സമരവുമായി പാലാ പൗരാവകാശസമിതി പ്രസിഡന്റ് ജോയി കളരിക്കന്‍. ഉച്ചയ്ക്കത്തെ പൊരിവെയിലില്‍ ജോയി നടത്തിയ സമരം ഒടുവില്‍ ഫലം കണ്ടു. വൈകുന്നേരത്തോടെ അധികൃതര്‍ കുഴിയടച്ച് പ്രതിഷേധം തണുപ്പിച്ചു. 

ടൗണ്‍ റോഡില്‍ നിന്നും ടൗണ്‍ ബസ്റ്റാന്‍ഡിന് സമീപത്തുകൂടി റിവര്‍വ്യൂ റോഡിലേയ്ക്ക് പ്രവേശിക്കുന്ന ഭാഗത്താണ് കുവി രൂപ്പെട്ടത്. ഇതുവഴി ഭാഗവാഹനങ്ങള്‍ കടന്നുപോകുന്നതാണ് റോഡ് തകരാന്‍ കാരണമാകുന്നത്. വലിയ വാഹനങ്ങളുടെ സഞ്ചാരം നിരോധിച്ചിട്ടുള്ളതാണെങ്കിലും ഇത് മറികടന്നാണ് ടിപ്പര്‍ അടക്കമുള്ള ലോഡ് വാഹനങ്ങള്‍ കടന്നുപോകുന്നത്. 

റോഡ് തകര്‍ന്ന് അപകടാവസ്ഥയിലെത്തിയിട്ടും നടപടി വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ജോയി കളരിക്കാന്‍ സത്യാഗ്രഹ സമരം നടത്തിയത്. റോഡിന് നടുവില്‍ കുത്തിയിരുന്നും ജോയി പ്രതിഷേധിച്ചു. വൈകുന്നേരത്തോടെ കോണ്‍ക്രീറ്റ് മിശ്രിതം എത്തിച്ച് കുഴി മൂടിയോടെ ഒറ്റയാള്‍ പോരാട്ടം ഫലം കണ്ടതിന്റെ സന്തോഷത്തിലാണ് ജോയി.

Post a Comment

0 Comments