Latest News
Loading...

എലിക്കുളം ഗ്രാമപഞ്ചായത്ത് അംഗം നിര്യാതനായി

എലിക്കുളം ഗ്രാമപഞ്ചായത്ത് അംഗം ജോജോ ചീരാംകുഴി നിര്യാതനായി. പഞ്ചായത്ത് 14-ാം വാര്‍ഡില്‍ നിന്നുമാണ് ജോജോ വിജയിച്ചത്. വിമത സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു ജോജോയുടെ മല്‍സരം.

ജോജോയ്ക്ക് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് രോഗം കലശലായി മരണം സംഭവിച്ചത്. 

പഞ്ചായത്ത് അംഗമായി ഒരു മാസം പിന്നിടുംമുന്‍പാണ് ജോജോയുടെ മരണം.