മേലുകാവ് ഹെൻറി ബേക്കർ കോളേജിന് ISO സർട്ടിഫിക്കേഷൻ


അക്കാദമിക് മേഖലയിലെ സ്തുത്യർഹ സേവനങ്ങൾക്കും ഭരണ മികവിനും മേലുകാവ് ഹെൻറി ബേക്കർ കോളേജിന് ISO സർട്ടിഫിക്കേഷൻ ലഭിച്ചു. ഭരണ സംവിധാനത്തിലെ ഗുണനിലവാരം, സുതാര്യത,ഫയലിംഗ് സമ്പ്രദായം, ഓഫീസ് ഓട്ടോമേഷൻ, വിദ്യാർത്ഥികളുടെ ഓൺലൈൻ അറ്റൻഡൻസ്, ഡിജിറ്റൽ ലൈബ്രറി, സ്റ്റാഫിന്റെ പരിശീലനം, ഗ്രീൻ ക്യാമ്പസ്, കലാലയത്തിന്റെ സാമൂഹിക ഉത്തരവാദിത്വം, സദ്ഭരണം എന്നീ മേഖലകളെ പരിഗണിച്ചാണ് അന്താരാഷ്ട്ര സർട്ടിഫിക്കേഷന് കോളേജ് അർഹമായത്. 

കഴിഞ്ഞ നാല് പതിറ്റാണ്ടത്തെ കലാലയത്തിന്റെ നാനാവിധത്തിലുള്ള സേവനപ്രവർത്തനങ്ങൾക്കുള്ള അർഹമായ അംഗീകാരമാണ് ഇതെന്ന് പ്രിൻസിപ്പാൾ ഡോ. ഗിരീഷ്കുമാർ ജി.എസ് അറിയിച്ചു. മാനേജർ ബിഷപ്പ് വി.എസ്. ഫ്രാൻസിസ്, ഗവേണിംഗ് ബോർഡ് അംഗങ്ങൾ എന്നിവർ അഭിനന്ദിച്ചു.