കക്കൂസ് വിവാദം; വിവാദഗേറ്റ് മാറ്റി സ്ഥാപിച്ചു

പാലാ നഗരസഭാ സ്റ്റേഡിയത്തിലെ ചെറിയാന്‍ ജെ കാപ്പന്‍ മെമ്മോറിയല്‍ കവാടത്തിലെ തുരുമ്പെടുത്ത ഗേറ്റ് മാറ്റി പുതിയ ഗേറ്റ് സ്ഥാപിച്ചു. സ്റ്റേഡിയം പരിധിയ്ക്കുള്ളിലെ കംഫര്‍ട് സ്റ്റേഷന്‍ തുറന്നുകൊടുത്തതോടെയാണ് ഈ കവാടവും ഗേറ്റും വിവാദത്തില്‍പെട്ടത്. 

തുരുമ്പെടുത്ത ഗേറ്റ് പലയിടങ്ങളിലും കമ്പി വളഞ്ഞും ഒടിഞ്ഞും അവസ്ഥയിലായിരുന്നു. വലിപ്പമേറിയ കമ്പികളോട് കൂടിയ ഗേറ്റാണ് ഇന്ന് രാവിലെ സ്ഥാപിച്ചത്. സാമൂഹ്യവിരുദ്ധര്‍ ഈ ഗേറ്റിന് സമീപം പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിച്ചിരുന്നതിനാല്‍ ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക് ദുര്‍ഗന്ധം സഹിക്കേണ്ടിയും വന്നിരുന്നു. 

ഗേറ്റിന്റെ ഭിത്തിയില്‍ കംഫര്‍ട് സ്റ്റേഷനെന്ന ബോര്‍ഡ് സ്ഥാപിച്ചതും കൗണ്‍സില്‍ ചര്‍ച്ചയില്ലാതെ കംഫര്‍ട്‌സ്‌റേഷന്‍ തുറന്നുകൊടുത്തതുമാണ് നഗരസഭാ ചെയര്‍മാനെ വിവാദത്തില്‍ പെടുത്തിയത്. എന്നാല്‍ ജനങ്ങള്‍ക്ക് അടിസ്ഥാനസൗകര്യം ഒരുക്കി നല്‍കിയത് ചോദ്യം ചെയ്യുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് ചെയര്‍മാന്റെ നിലപാട്.