Latest News
Loading...

മരത്തില്‍ കയറിയ ആള്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു.

ഗ്രാമ്പൂ വിളവെടുപ്പിനായി മരത്തില്‍ കയറിയ മധ്യവയസ്‌കന്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. തലനാട് പാറയില്‍ പി.എന്‍ ശശി ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. 
മരത്തില്‍ കയറിയ ശശി കയറുകൊണ്ട് ശരീരം മരത്തില്‍ ബന്ധിച്ചിരുന്നു. ഗ്രാമ്പൂ പറിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട ശശി ബോധരഹിതനാവുകയായിരുന്നു. മരത്തില്‍ തളര്‍ന്നുകിടന്ന ശശിയെ ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് താഴെയിറക്കിയത്. 

ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ മിനി രാമപുരം നീറന്താനം കരോക്കല്‍ കുടുംബാഗമാണ്. മക്കള്‍ അമല്‍, അരുണ്‍. മരുമക്കള്‍ ഒലീവ, ആര്യ.