Latest News
Loading...

പൂഞ്ഞാറിൽ നായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്


പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ നിരവധി പേരെ നായ ആക്രമിച്ചു.  കടൂപ്പാറയിൽ പുതുവീട്ടിൽ വിജയന്റെ വീട്ടിൽ ഉച്ചക്ക് രണ്ടു മണിയോടെ എത്തിയ പട്ടി വിജയനെ തലയിലും നെഞ്ചിലും കടിച്ചു കീറി. 

പിന്നീട് സമീപത്തെ വീട്ടിലെത്തിയ നായയെ വീട്ടുകാർ ഓടിച്ചു. പിന്നീട് വളതൂക്കിൽ എത്തിയ നായ കൃഷിഭവന് സമീപമുള്ള വീട്ടിലെ യുവതിയെയും കടിച്ചു.

ഇരുവരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി കുത്തിവയ്പ്പ് എടുത്ത ശേഷം വീട്ടിൽ തിരിച്ചെത്തി. നായയ്ക്ക് പേയുണ്ടോയെന്നും ആശങ്ക പരക്കുന്നുണ്ട്.

നിരവധി ആളുകൾക്ക് നായയുടെ കടി കിട്ടിയതായാണ് വിവരം. കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ പത്തിലധികം പേർക്ക് നായയുടെ കടിയേറ്റിരുന്നു.

Post a Comment

0 Comments