Latest News
Loading...

ഇല്ലിക്കല്‍കല്ലിന്റെ പശ്ചാത്തലത്തില്‍ കവര്‍സോംഗ്

ഇല്ലിക്കല്‍കല്ല് പശ്ചാത്തലമാക്കി അയ്യമ്പാറയില്‍ ചിത്രീകരിച്ച കവര്‍സോംഗ് ശ്രദ്ധ നേടുന്നു. ഇക്കഴിഞ്ഞ ക്രിസ്തുമസ് കാലത്ത് അസ്സീസ്സി വൈദികരുടെ ഡാന്‍സോടെ വൈറലായ പോന്നൊളി പുലരി പുല്‍ക്കൂട്ടില്‍ എന്ന ഗാനമാണ് ഇതിനായി ഉപയോഗിച്ചത്. 



ഭരണങ്ങാനം അസീസി ഇന്‍സ്റ്റ്ിറ്റയൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജ് സംഘടിപ്പിച്ച ഡാന്‍സ് കവര്‍ മല്‍സരത്തിനായാണ് വീഡിയോ തയാറാക്കിയത്. തീക്കോയി സ്വദേശിനികളായ ആഷില ആന്‍ മാത്യു, ജെറിന്‍ ജെയിംസ്, ഗിഫ്റ്റി ജെയിംസ്, അനു തോമസ്, ജെസ്ന ബാബു എന്നിവരാണ് ഇതില്‍ പങ്കെടുത്തിരിക്കുന്നത്.