Latest News
Loading...

ശീതയുദ്ധം പാലായുടെ വികസന സാധ്യതകളെ ബാധിക്കുന്നു: കോണ്‍ഗ്രസ്


പാലാ: ഭരണ മുന്നണിയിലെ ഘടകകക്ഷികള്‍ തമ്മിലുള്ള ശീതയുദ്ധമാണ്  അര്‍ഹതപ്പെട്ട പരിഗണന പാലായ്ക്ക് ബഡ്ജറ്റില്‍ ലഭിക്കാതിരിക്കാന്‍ കാരണമെന്ന് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി വിലയിരുത്തി.  എംഎല്‍എയും,  എംഎല്‍എ ആകാന്‍  ആഗ്രഹിക്കുന്ന ഘടകകക്ഷി നേതാവും  തമ്മിലുള്ള അധികാര തര്‍ക്കങ്ങള്‍ പാലായെ വികസനപാതയില്‍ നിന്ന് അകറ്റും. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ആരുടെയെങ്കിലും അധികാരമോഹത്തിന് വേണ്ടി പന്താടാന്‍ ഉള്ളതല്ല  ജനാധിപത്യം. 

ഈ ദുഷ്പ്രവണതയ്‌ക്കെതിരെ പാലാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ശക്തമായ പ്രചരണം നടത്തുമെന്നും മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.
നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനി യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജോയി അബ്രാഹം അദ്ധ്യക്ഷത വഹിച്ചു. 

ജോസഫ് പുളിക്കന്‍, ആര്‍. മനോജ്, പ്രിന്‍സ് വി.സി, എ.എസ്സ് തോമസ്, ഷോജി ഗോപി, തോമസ് ആര്‍.വി. ജോസ്, ബിബിന്‍ രാജ്, വക്കച്ചന്‍ മേനാംപറമ്പില്‍, ബിനോയി കണ്ടം, വിജയകുമാര്‍ തിരുവോണം, റെജി നെല്ലിയാനി, മാത്യു കണ്ടത്തിപ്പറമ്പില്‍, സജോ വട്ടക്കുന്നേല്‍, ലീലാമ്മ ജോസഫ്, ജോയി മഠം, ടോണി ചക്കാല, ടോമി നെല്ലിക്കല്‍, കിരണ്‍ അരീക്കല്‍, തോമസ് പാഴൂക്കുന്നേല്‍, അര്‍ജുന്‍ സാബു, സത്യനേശന്‍, ബേബി കീപ്പുറം, അലക്‌സ് ചാരംതൊട്ടിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments