കേരളത്തിലും വൈറസിന്റെ വകഭേദം കണ്ടെത്തി.


സംസ്ഥാനത്ത് ജനിതകമാറ്റം സംഭവിച്ച കോവിഡ് ബാധ സ്ഥിരീകരിച്ചു. ആറ് പേര്‍ക്കാണ് പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് 2, ആലപ്പുഴ 2, കോട്ടയം 1, കണ്ണൂര്‍1. ലണ്ടനില്‍ നിന്ന് വന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.കോഴിക്കോടും ആലപ്പുഴയിലും രോഗം സ്ഥിരീകരിച്ചത് ഒരേ വീട്ടിലുള്ളവർക്കാണ്.
രോഗ ബാദിതര്‍ പ്രത്യേക നിരീക്ഷണത്തിലാണ്. സമ്പര്‍ക്കത്തിലുളളവര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ജാഗ്രത വേണമെന്നും മന്ത്രി അറിയിച്ചു. ഇവരുടെ സമ്പര്‍ക്കപട്ടിക ഉടൻ തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു. വിദേശത്ത് നിന്ന് സംസ്ഥാനത്ത് എത്തുന്നവര്‍ വിവരം അറിയിക്കണം.