Latest News
Loading...

സി.ഐ.ടി.യു ജില്ല ജാഥക്ക് തുടക്കമായി

പൂഞ്ഞാർ : കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് അടിയറവുവെക്കുന്ന മോദി സർക്കാരിന്റെ മൂന്നു നിയമങ്ങളും വൈദ്യൂതി ഭേദഗതി ബില്ലും പിൻവലിക്കണമെന്നാവിശ്യപ്പെട്ട് കർഷകർ നടത്തി വരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും തുടങ്ങിയ 10 മുദ്രവാക്യങ്ങൾ ഉയർത്തി സി.ഐ.ടി.യു രാജ്യ വ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെയും സമരങ്ങളുടെയും പ്രചാരാണാർത്ഥം നടത്തുന്ന ജില്ലാ ജാഥകൾക്ക് തുടക്കം കുറിച്ചു.

 പൂഞ്ഞാർ തെക്കേക്കരയിൽ നിന്നും ജില്ലാ സെക്രട്ടറി എ.വി റസ്സൽ ക്യാപ്റ്റനായ ജാഥ സി.ഐ.ടി.യു ദേശിയ ജനറൽ കൗൺസിൽ അംഗം വി എൻ വാസവൻ ഉദഘാടനം ചെയ്തു. ജാഥഗങ്ങളായ കെ കെ ഗണേശൻ,കെ അനിൽകുമാർ,കെ എൻ രവി, ജോയ് ജോർജ്,കെ കെ ഹരിക്കുട്ടൻ,കെ ബി രമ,എം എച് സലിം, ഷാർലി മാത്യു,എസ് വിനോദ്, വി കെ സുരേഷ്‌കുമാർ ( ജാഥ മാനേജർ) ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, സി.ഐ.ടി.യു ഏരിയ കമ്മിറ്റി അംഗങ്ങളായ രമേഷ് ബി വെട്ടിമറ്റം, ടി എസ് സ്നേഹധനൻ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം അഡ്വ.അക്ഷയ് ഹരി എന്നിവർ പങ്കെടുത്തു.

ലോക്കൽ സെക്രട്ടറി ടി എസ് സിജു അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോർജ് മാത്യു സ്വാഗതവും സി.ഐ.ടി.യു ഏരിയ കമിറ്റി അംഗം കെ റെജി നന്ദിയും പറഞ്ഞു.

Post a Comment

0 Comments