അഞ്ജുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎസപി ഓഫീസ് മാര്‍ച്ച്

കാഞ്ഞിരപ്പള്ളി സ്വദേശിനി അഞ്ജു പി ഷാജിയുടെ മരണത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പാലാ ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മരണത്തിന് കാരണക്കാരയവരെ സംരക്ഷിക്കുന്ന നിലപാടാണ് ആഭ്യന്തര വകുപ്പിനുള്ളതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പി.സുരേഷ് ആരോപിച്ചു. നീതി ലഭിച്ചില്ലെങ്കില്‍ കൂടുതല്‍ സമരപരിപാടികളിലേക്ക് കടക്കുമെന്നും കെ.പി സുരേഷ് പറഞ്ഞു.

ഇക്കഴിഞ്ഞ ജൂണ് 6നാണ് കാഞ്ഞിരപ്പള്ളി സ്വദേശിനിയായ അഞ്ചു പി ജോര്‍ജ് മരിച്ചത്. കോപ്പി അടി പിടിക്കപെട്ടതിനെ തുടര്‍ന്ന് അഞ്ജു ആത്മഹത്യ ചെയുകയായിരുന്നുവെന്നാണ് കോളോണ് അധികൃതരുടെ വിശദീകരണം. അതേ സമയം ആരോപണത്തെ തുടര്‍ന്ന് പരിക്ഷ എഴുതാന്‍ കഴിയാതിരുന്നതില്‍ മനംനൊന്ത് അഞ്ചു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ബസുക്കളും ഹിന്ദു ഐക്യവേദിയും ആരോപിക്കുന്നത്. 

മരണത്തിന് പ്രേരണ നല്‍കിയവരെ നിയമത്തിന് മുന്‍പില്‍ കൊണ്ട് വരണമെന്നാണ് ഹിന്ദു ഐക്യവേദിയുടെ ആവശ്യം. സംസ്ഥാന പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലാത്തതിനാല്‍ കേസ് സിബിഐയെ ഏല്‍പിക്കണമെന്നണ് ഹിന്ദു ഐക്യവേദിയുടെ ആവശ്യം. കേസ് അട്ടിമറിക്കാന്‍ ഉന്നത ഇടപെടലുകള്‍ നടക്കുന്നുണ്ടെന്ന് മാര്‍ച്ച് ഉദ്ഘാനം ചെയ്ത ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പി സുരേഷ് പറഞ്ഞു. അഞ്ചു പി ഷാജിയടെ കുടുബത്തിന് നിതി ലഭിക്കും വരെ സമരം തുടരും. ആദ്യന്തര വകുപ്പിന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്നും കേസ് സിബിഐയെ ഏല്‍പിക്കണമെന്നും കെ.പി സുരേഷ് ആവശ്യപ്പെട്ടു. 

അഞ്ചു പി ഷാജിയടെ മാതാപിതാക്കളും പ്രതിഷേധയോഗത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഉദ്ഘാടനം ബിന്ദു മോഹനന്‍ ( മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി), സജു പി സ് ( ജില്ലാ സങ്കടനാ സെക്രട്ടറി, ) ജയചന്ദ്രന്‍ (താലൂക്ക് ജനറല്‍ സെക്രട്ടറി), രാജേഷ് കുര്യനാട് (താലൂക്ക് വൈസ് പ്രസിഡന്റ്) , അജ്ജു പി ഷാജിയുടെ പിതാവ് ഷാജി , ജില്ലാ സെക്രട്ടറി കെ സി സന്തോഷ് , വിക്രമന്‍ നായര്‍ , സിന്ധു ജയചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.