Latest News
Loading...

കാംപസ് ഫ്രണ്ട് 'കോട്ടയം ജില്ലാ പ്രതിനിധി സമ്മേളനവും ഭാരവാഹി പ്രഖ്യാപനവും നടന്നു

ഈരാറ്റുപേട്ട: ``വ്യാജ പ്രചരണങ്ങൾക്ക് കീഴ്പ്പെടുത്താനാവില്ല´´ എന്ന മുദ്രാവാക്യമുയർത്തി കാംപസ് ഫ്രണ്ട് കോട്ടയം ജില്ലാ പ്രതിനിധി സമ്മേളനം ഈരാറ്റുപേട്ടയിൽ വെച്ച് നടന്നു. കാംപസ് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അജ്മൽ സി. പി ഉദ്ഘാടനം നിർവഹിച്ചു. 

കാംപസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം മിസ്ഹബ് മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ പ്രസിഡന്റ്‌ ഷമ്മാസ് കെ.എം അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ജസീൽ കെ. എൻ സ്വാഗതമാശംസിച്ചു.തുടർന്ന് ജില്ലാ സെക്രട്ടറി റിപ്പോർട്ട് അവതരണം നടത്തി. പ്രതിനിധി സമ്മേളനത്തിന് സമാപനവും പുതിയ ഭാരവാഹി പ്രഖ്യാപനവും സംസ്ഥാന സമിതി അംഗം ഷെയ്ഖ് റസൽ നിർവ്വഹിച്ചു.

 പുതിയ ജില്ലാ ഭാരവാഹികൾ :

പ്രസിഡന്റ് : ഷമ്മാസ് കെ എം 

സെക്രട്ടറി : ജസീൽ കെ. എൻ

വൈസ് പ്രസിഡന്റുമാർ: അജ്മൽ അൻസാരി, നൗഫിയ

ജോയിന്റ് സെക്രട്ടറിമാർ: ഉവൈസ് ബഷീർ, ഫാസില സജി
ഖജാൻജി-: മുഹമ്മദ്‌ സഈദ്

ജില്ലാകമ്മിറ്റി അംഗങ്ങൾ: അൻസിൽ ഷാജി, അൻസാർ അബ്ദുൽ ഖാദർ, ഇജാസ് അഹമ്മദ്‌, സുമയ്യ എന്നിവരെ തിരെഞ്ഞെടുത്തു.

Post a Comment

0 Comments