Latest News
Loading...

സ്വകാര്യ ബസ് ട്രിപ്പ് മുടക്കുന്നുവെന്ന് പരാതി


 കൊറോണ പകര്‍ച്ചവ്യാധിയുടെ മറവില്‍ സ്വകാര്യ ബസ് ട്രിപ്പ് മുടക്കുന്നത് യാത്രക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യാത്രാക്ലേശം രൂക്ഷമാക്കുന്നു. കോട്ടയം കുന്നോന്നിയായി സര്‍വ്വീസ് നടത്തേണ്ട ബസ് റൂട്ട് പൂര്‍ത്തിയാക്കാതെ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ കഴിഞ്ഞ ഒന്‍പത് മാസക്കാലമായി ട്രിപ്പ് അവസാനിപ്പിക്കുന്നു.

 പ്രദേശത്തേക്കുള്ള മുഴുവന്‍ ബസ് സര്‍വ്വീസുകളും മുഴുവന്‍ ട്രിപ്പുകളും പൂര്‍ത്തീകരിക്കുമ്പോള്‍ യാത്രക്കാരെയും വിദ്യാര്‍ത്ഥികളെയും പെരുവഴിയിലാക്കുകയാണ് ഈ ബസ് സര്‍വ്വീസ്. നിരവധി തവണ റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ റൂട്ട് പൂര്‍ത്തീകരിക്കണമെന്ന ആര്‍.ടി.എ. ഓര്‍ഡര്‍ ജീവനക്കാര്‍ക്കും ബസ് ഉടമയ്ക്കും നല്‍കിയിട്ടും കുന്നോന്നി സീറോ വരെ റൂട്ട് പൂര്‍ത്തീകരിക്കാന്‍ ഈ ബസ് സര്‍വ്വീസ് മാത്രം റൂട്ട് പൂര്‍ത്തീകരിക്കാന്‍ തയ്യാറാകുന്നില്ല. 

ഇതിന്റെ പേരില്‍ യാത്രക്കാരും ബസ് ജീവനക്കാരും ദിനംപ്രതി തര്‍ക്കങ്ങള്‍ പതിവാണ്. സ്‌കൂളും കോളേജും തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടും സ്‌കൂള്‍ സമയത്തുള്ള ട്രിപ്പും ഇവര്‍ ഉപേക്ഷിക്കുകയാണ്. 

ഈ ബസ് സര്‍വ്വീസിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശയപ്പെട്ട് റെസിഡന്‍സ് കൗണ്‍സില്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇനിയും റൂട്ട് പൂര്‍ത്തീകരിക്കാന്‍ തയ്യാറാകാത്ത പക്ഷം ശക്തമായ നിയമനടപടികളും സമരപരിപാടികളുമായി മുന്നിട്ടിറങ്ങുമെന്ന് റെസിഡന്‍സ് കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി.