Latest News
Loading...

വാഗമണ്ണില്‍ റോഡില്‍ കാട്ടുപോത്ത്. ജാഗ്രത വേണമെന്ന് നാട്ടുകാര്‍

നീണ്ട ഇടവേളയ്ക്കുശേഷം വിനോദസഞ്ചാരകേന്ദ്രമായ വാഗമണ്ണില്‍ കാട്ടുപോത്തിറങ്ങി. ഇന്നലെ രാത്രി 8.30 ന് ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ വഴിക്കടവ് ഫോറസ്റ്റ് ചെക്കിങ് സ്‌റ്റേഷനുസമീപമാണ് കാട്ടുപോത്തിനെ കണ്ടെത്തിയത്.

വഴിക്കടവ് സ്വദേശി നിതിന്‍ റോഡില്‍ക്കൂടി കാട്ടുപോത്ത് നടന്നുവരുന്ന ദൃശ്യം മൊബലില്‍ പകര്‍ത്തുകയും വിവരം സുഹൃത്തുക്കളെയും വനംവകുപ്പധികൃതരെയും അറിയിക്കുകയുമായിരുന്നു. ഇതുവഴി വീട്ടിലേയ്ക്ക് വരും വഴിയാണ് കാറിന് മുന്നില്‍ പൊടുന്നനെ കാട്ടുപോത്തിനെ കണ്ടത്. 



8 വര്‍ഷത്തിനുമുമ്പ് ഒരിക്കല്‍ ഈ മേഖലയില്‍ കാട്ടുപോത്തിന്റെ സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇതിനുശേഷം ഇന്നലെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിരിക്കുന്നതെന്നും വനംവകുപ്പധികൃതര്‍ അറിയിച്ചു. വിവരമറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ വനപാലക സംഘം പോത്തിനെ വഴിക്കടവ് കൂപ്പ് ഭാഗത്തേയ്ക്ക് ഓടിച്ചുവിടുകയായിരുന്നു. 

ഇതിന് താഴ്ഭാഗം റിസര്‍വ്വ് വനഭൂമിയാണ്. ഇവിടെ നിന്നാകാം പോത്ത് ഇവിടേയ്‌ക്കെത്തിയതെന്നാണ് അധികൃതരുടെ അനുമാനം. അപ്രതീക്ഷിതമായി കാട്ടുപോത്ത് മുന്നില്‍പ്പെടാനിടയുണ്ടെന്നും അതിനാല്‍ വാഹനയാത്രക്കാര്‍ കരുതലോടെ കടന്നുപോകണമെന്നുമാണ് നാട്ടുകാര്‍ നല്‍കുന്ന മുന്നറിയിപ്പ്.

Post a Comment

0 Comments