Latest News
Loading...

ബി.എം.എസ് യൂണിയന് ചരിത്ര വിജയം

പാലാ: കെ.എസ്.ആർ.ടി.സിയിലെ അംഗീകൃത സംഘടനകളെ തെരെഞ്ഞെടുക്കുന്നതിനുള്ള റഫറണ്ടത്തിൽ ബി.എം.എസ് യൂണിയന് ചരിത്ര വിജയം നേടിയതിൽ പാലാ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രകടനവും മധുര പലഹാര വിതരണവും നടത്തി.

പാലാ യൂണിറ്റിൽ ഏറ്റവും കൂടുതൽ വോട്ടു നേടിയാണ് ബി.എം.എസ് അംഗീകാരം നേടിയത്. കെ.എസ്.ആർ.ടി.സി.യെ പൊതുമേഖലയിൽ നിലനിർത്തുവാനും ജീവനക്കാരുടെ തടഞ്ഞുവച്ച ആനുകൂല്യങ്ങൾ നേടിയെടുക്കുവാനും യൂണിയൻ പ്രതിജ്ഞാബദ്ധമാണെന്ന് പ്രകടനത്തിനു ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ബി.എം.എസ് ജില്ലാ വൈസ് പ്രസിഡണ്ട് റ്റി.എൻ.നളിനാക്ഷൻ പറഞ്ഞു.

ബി..എം.എസ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.എൻ.മോഹനൻ, കെ. എസ്. ടി.എംപ്ലോയീസ് സംഘ് ജില്ലാ സെക്രട്ടറി ശ്രീജേഷ് മണ്ഡപം, എൻ.ജി.ഒ.സംഘ് ജില്ലാ സെക്രട്ടറി എം.എസ്‌. ഹരികുമാർ , യൂണിറ്റ് പ്രസിഡണ്ട് ജോർജ്ജ് സെബാസ്റ്റ്യൻ, കെ.ആർ.സുനിൽകുമാർ, എം.ഡി.അജിത്ത് ,പി.ആർ.രജ്ഞിത്ത്, രാജേഷ് ബാബു, ജി.പ്രതാപ്കുമാർ, മനോജ് ഇടമുള, കെ.എസ്.ശിവദാസൻ ,സിബി മേവട, വിനേഷ് ഇടയാറ്റ്, പി.പി.പ്രവീൺ കുമാർ, ബിനു.ആർ.നായർ, ആശിഷ് .എസ് .നായർ, എൻ.വിനോദ്കുമാർ, കെ.ബി.സന്തോഷ് കുമാർ ,പി.ജി.കണ്ണൻ, ഒ.എസ്.ബിനീഷ്, റ്റി.വിനോബാ, തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments