പനയ്ക്കപ്പാലത്തെ അപകടം. മരണം രണ്ടായി


ഈരാറ്റുപേട്ട പനയ്ക്കപ്പാലത്ത് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവും മരിച്ചു. ഗുരുതരമായി പരിക്കേറ്റു ചികിത്സയിലിരിക്കെയാണ് പാലാ ഇളംതോട്ടം മൂന്ന് തൊട്ടിയിൽ ജിബിൻ രാജു ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങിയത്. 

ശനിയാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ പെട്ട് ഈരാറ്റുപേട്ട പാറയിൽ അജിത് ഇന്നലെയാണ് മരിച്ചത്. ഏഴാം തീയതി വിവാഹം നടക്കാനിരിക്കെയായിരുന്നു അപകട മരണം. അജിത്തിന്റെ സംസ്കാരം ഇന്ന് നടക്കും.