Latest News
Loading...

ബിജെപി പാലാ നിയോജക മണ്ഡലം ദ്വിദിന ശില്പശാല

ബിജെപി പാലാ നിയോജക മണ്ഡലം നേതൃത്വത്തിൽ ജനുവരി 23, 24 , തിയതികളിൽ നടക്കുന്ന ദ്വിദിന ശില്പശാല  പനക്കപ്പാലം വിവേകാനന്ദ വിദ്യാലയത്തിൽ വെച്ച്  ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ. നോബിൾ മാത്യു ഉദ്ഘാടനം നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് ജി അധ്യക്ഷത വഹിച്ചു.

 സംസ്ഥാന സമിതിയംഗങ്ങളായ പ്രൊഫ. ബി വിജയകുമാർ, എൻ.കെ.ശശികുമാർ , ST. മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കമലമ്മ രാഘവൻ, സംസ്ഥാന കൗൺസിലംഗം സോമൻ തച്ചേട്ട്, മണ്ഡലം ജന.സെക്രട്ടറി സരീഷ് പനമറ്റം, തലപ്പുലം പഞ്ചായത്ത് പ്രസിഡൻ്റ് മോഹനൻ തലപ്പുലം, സുമിത്ത് ജോർജ്ജ്, തുടങ്ങിയവർ സംസാരിച്ചു. 

നിയോജക മണ്ഡലത്തിൽ നിന്നും പന്ത്രണ്ട് പഞ്ചായത്തിലെയും പാലാ മുനിസിപ്പലിറ്റിലെയും ഭാരവാഹികൾ, നിയോജക മണ്ഡലം ഭാരവാഹികൾ, വിവിധ മോർച്ച ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ശില്പശാലയിൽ ബിജെപി സംസ്ഥാന, മേഖലാ, ജില്ലാ നേതാക്കളായ എൻ.കെ. നാരായണൻ നമ്പൂതിരി, എൽ.പത്മകുമാർ , പി ജെ തോമസ്, പി.ഡി രവീന്ദ്രൻ , പി.ജി.ബിജുകുമാർ , ദേവകി ടീച്ചർ, ലാൽ കൃഷ്ണ, കെ.ജി. കണ്ണൻ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിക്കും.

Post a Comment

0 Comments