പക്ഷിപ്പനി സംസ്ഥാന ദുരന്തം. താറാവുകളെ കൊന്നൊടുക്കി


ആലപ്പുഴ കോട്ടയം ജില്ലകളില്‍ സ്ഥിരീകരിച്ച പ​ക്ഷി​പ്പ​നി​യെ സ​ർ​ക്കാ​ർ സം​സ്ഥാ​ന ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് അ​തി​ർ​ത്തി​ക​ളി​ലു​ൾ​പ്പെ​ടെ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കാ​ർ​ത്തി​ക​പ്പ​ള്ളി, കു​ട്ട​നാ​ട് താ​ലൂ​ക്കു​ക​ളി​ലും കോ​ട്ട​യം നീ​ണ്ടൂ​രി​ലും ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും. 

പ​ക്ഷി​മാം​സം, മു​ട്ട തു​ട​ങ്ങി​യ​വ കൈ​മാ​റു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ക്കും. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ത​ല​വ​ടി, ത​ക​ഴി, പ​ള്ളി​പ്പാ​ട്, ക​രു​വാ​റ്റ എ​ന്നി​വി​ട​ങ്ങ​ളി​ലും കോ​ട്ട​യം ജി​ല്ല​യി​ലെ നീ​ണ്ടൂ​രു​മാ​ണു പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. താ​റാ​വു​ക​ളി​ൽ അ​സാ​ധാ​ര​ണ​മാ​യ മ​ര​ണ​നി​ര​ക്ക് ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. എ​ട്ടു സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ൽ അ​ഞ്ച് സാ​ന്പി​ളു​ക​ളി​ലാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ഇ​ൻഫ്ലുവൻസ ടൈ​പ്പ് എ ​എ​ന്ന വൈ​റ​സാ​ണ് പ​ക്ഷി​പ്പ​നി പ​ര​ത്തു​ന്ന​ത്. വൈ​റ​സി​ന്‍റെ വ​ക​ഭേ​ദ​മ​നു​സ​രി​ച്ച് മാ​ര​ക​മാ​കു​ക​യോ മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രു​ക​യോ ചെ​യ്യാം. ഇ​പ്പോ​ൾ സ്ഥി​രീ​ക​രി​ച്ച​ത് എ​ച്ച് 5 എ​ൻ 8 വൈ​റ​സാ​ണ്. ഇ​വ ഇ​തു​വ​രെ മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​ർ​ന്നി​ട്ടി​ല്ല.

കോട്ടയം നീണ്ടൂരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിലെ 2700 താറാവിന്‍ കുഞ്ഞുങ്ങളെയും സമീപ മേഖലകളിലെ 300 വളര്‍ത്തു പക്ഷികളെയും ദ്രുതകര്‍മ്മസേന കൊന്നു. നിണ്ടൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിലും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മേഖലയിലും വളർത്തു പക്ഷികളെയുമാണ് കൊന്നൊടുക്കുന്നത്. ജില്ലാ കളക്ടർ രൂപീകരിച്ച എട്ട് ദ്രുത കർമ്മ സേനകളാണ് താറാവുകളെയും മറ്റു പക്ഷികളെയും കൊല്ലുന്നത്.രോഗം സ്ഥിരീകരിച്ച ഫാമിൽ ആറു സംഘങ്ങളെയും പുറത്ത് രണ്ടു സംഘങ്ങളെയുമാണ് നിയോഗിച്ചിട്ടുള്ളത്.