Latest News
Loading...

നഗരത്തില്‍ യാചകശല്യം. യാചക പുനരധിവാസം സജ്ജീവമാക്കി പാലാ നഗരസഭ.

നീണ്ട ഇടവേളയ്ക്കു ശേഷം പാലാ നഗരപ്രദേശത്ത് വീണ്ടും യാചകരെത്തിയതിനെ തുടര്‍ന്ന് നഗരസഭ ഇവര്‍ക്കായി പുനരധിവാസ ക്രമീകരണങ്ങള്‍ സജ്ജീകരിച്ചതായി ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പിലും അറിയിച്ചു. 

നഗരസഭയുടെ യാചക പുനരധിവാസ കേന്ദ്രത്തില്‍ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പുതുതായി അടുത്ത കാലത്ത് യാചകരെ എത്തിച്ചിരുന്നില്ല. ഇവിടെ എല്ലാവര്‍ക്കും രോഗമുക്തി ഉറപ്പായതിനെ തുടര്‍ന്നാണ് നഗരത്തില്‍ അടുത്ത ദിവസങ്ങളിലായി യാചകര്‍ അലഞ്ഞു തിരിയുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നഗരസഭാധികൃതരും ആരോഗ്യ വിഭാഗവും നടപടികളാരംഭിച്ചത്.

ഇന്ന് കണ്ടെത്തിയ യാചകരെ പോലീസ് സാന്നിധ്യത്തില്‍ നഗരസഭ ആരോഗ്യ വിഭാഗം പിടികൂടി ജനറല്‍ ആശുപത്രിയില്‍ ആരോഗ്യ പരിശോധനയ്ക്കും കോവിഡ് പരിശോധനയ്ക്കും വിധേയമാക്കിയ ശേഷമാണ് പാലാ മരിയ സദനത്തിലുള്ള യാചക പുനരധിവാസ കേന്ദ്രത്തിലെത്തിച്ചത്. സമ്പൂര്‍ണ്ണ യാചകമുക്ത നഗരം എന്നതാണ് ലക്ഷ്യമെന്ന് ചെയര്‍മാന്‍ ആന്റോ ജോസും ബൈജു കൊല്ലംപറമ്പിലും പറഞ്ഞു. 

അടുത്ത ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് ഇവര്‍ അറിയിച്ചു. ഇന്ന് നടന്ന യാചക പുനരധിവാസ നടപടികള്‍ക്ക് വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിശ്വം, രന്‍ജിത്ത്, അശോക് കുമാര്‍, പോലീസ് അധികൃതരും നേതൃത്വം നല്‍കി.