Latest News
Loading...

ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തെ കിടങ്ങൂര്‍ പോലീസ് പിടികൂടി.

ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തെ കിടങ്ങൂര്‍ പോലീസ് പിടികൂടി.

ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തെ കിടങ്ങൂര്‍ പോലീസ് പിടികൂടി. കിടങ്ങൂര്‍ മാറിടം സ്വദേശിയായ 59 വയസ്സുള്ള സ്ത്രീയുടെ കഴുത്തില്‍ കിടന്ന മൂന്നര പവന്‍ തൂക്കമുള്ള സ്വര്‍ണ്ണ മാലയാണ് കിടങ്ങൂര്‍ സ്വദേശിയായ അഖില്‍ റോയിയും പാലാ കടനാട് സ്വദേശിയായ എബിന്‍ ജോര്‍ജും ചേര്‍ന്ന് പൊട്ടിച്ചത്. 

കഴിഞ്ഞ 11 -ാം തീയതി ഉച്ചയ്ക്ക് മാറിടം ഭാഗത്ത് വെച്ച് ബൈക്കില്‍ വന്ന് തടഞ്ഞ് മുളക് സ്‌െ്രെപ മുഖത്തടിച്ചാണ് ഇവര്‍ മാല പൊട്ടിച്ചെടുത്തത്. രണ്ട് പ്രതികളും ഹെല്‍മറ്റും ജാക്കറ്റും ധരിച്ചാണ് കുറ്റകൃത്യം നടത്തിയത്. സ്ത്രീയുടെ കരച്ചിലും ബഹളവും കേട്ട് എത്തിയ ആളുകള്‍ കിടങ്ങൂര പോലീസില്‍  വിവരം അറിയിക്കുകയും ഉടന്‍ തന്നെ കിടങ്ങൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സിബി തോമസ് പോലീസ് സംഘവുമായി സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ചെയ്തു. 

കിടങ്ങൂര്‍ പോലീസിന്റെ രാപ്പകലില്ലാത്ത പഴുത്തടച്ചുള്ള അന്വേഷണമാണ് തെളിവുകള്‍ അവശേഷിപ്പിക്കാതെയുള്ള കവര്‍ച്ചയില്‍ നിന്നും പ്രതികളെ പിടുകൂടാന്‍ സഹായിച്ചത്. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മറച്ച നിലയിലായിരുന്നു. മാല വില്‍ക്കാന്‍ സഹായിച്ച കരിങ്കുന്നം സ്വദേശിയായ അലക്‌സ്  ആന്റണിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അഖില്‍ റോയിയുടെ പേരില്‍ കിടങ്ങൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിരവധി കേസ്സുകള്‍ ഉണ്ട്. അലക്‌സിസും വിവിധ സ്‌റ്റേഷനുകളില്‍ കേസ്സുകള്‍ ഉണ്ട്.

കോട്ടയം ജില്ലാ പോലീസ് മേധാവി ജയദേവ് ജി യുടെ നിര്‍ദ്ദേശാനുസരണം പാലാ ഡിവൈഎസ്പി സാജു വര്‍ഗീസിന്റെ മേല്‍ നോട്ടത്തില്‍ കിടങ്ങൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സിബി തോമസിന്റെ നേത്യത്വത്തില്‍ കിടങ്ങൂര്‍ എസ്‌ഐ അനീഷ്, എഎസ്‌ഐമാരായ മഹേഷ് കൃഷ്ണന്‍, സിബി , ബിജു ചെറിയാന്‍, സീനിയര്‍ സിവില്‍ ഓഫീസര്‍ ആന്റണി സെബാസ്‌റ്യന്‍, സുനില്‍
കുമാര്‍, ഡിവൈഎസ്പി സ്‌ക്വാഡ് അംഗങ്ങളായ സീനിയര്‍ സിവില്‍ ഓഫീസര്‍
അരുണ്‍, ഷെറിന്‍ എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്,

Post a Comment

0 Comments