Latest News
Loading...

സംരംഭകർക്ക് പ്രോൽസാഹനം നൽകും: ആന്റോ പടിഞ്ഞാറേക്കര

പാലാ: സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകാൻ പാലാ മുനിസിപ്പാലാറ്റി സന്നദ്ധമാണന്ന് ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര അഭിപ്രായപ്പെട്ടു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി നബാർഡിന്റെ എം.ഇ. ഡി .പി . പദ്ധതി പ്രകാരം ഷാലോം പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച ദശദിന പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പി.എസ്. ഡബ്ള്യൂ.എസ്. ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിച്ചു. ഡാന്റീസ് കൂനാനിക്കൽ, പി.വി.ജോർജ് പുരയിടം, മെർളി ജയിംസ്, സിബി കണിയാംപടി എന്നിവർ പ്രസംഗിച്ചു. പി.എസ്.ഡബ്ളൂ .എസ് സ്വാശ്രയ സംഘങ്ങൾ അഥവാ കർഷക ദളങ്ങളിൽ അംഗങ്ങളായ വനിതകൾക്കായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

മേഴ്സി ജോസഫ് , ആലീസ് ജോർജ്, ലിറ്റി കൊച്ചോടയ്ക്കൽ, ലീജി ജോൺ , ബീനാ കുഞ്ഞുമോൻ, ജയ്സി മാത്യു, സെലിൻ ജോർജ് , ജസ്റ്റിൻ മണ്ണയ്ക്ക നാട് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു. ചങ്ങനാശ്ശേരിയിൽ നിന്നുള്ള വിദഗ്‌ധ സംഘമാണ് പേപ്പർ ക്യാരി ബാഗ് പരിശീലന ക്ലാസ് നയിക്കുന്നത്.

Post a Comment

0 Comments