ഭാരതീയതയ്‌ക്കെതിരെയുള്ളതാണ് കര്‍ഷകനിയമം - ഏ.കെ. ചന്ദ്രമോഹൻ


 കര്‍ഷകതാത്പര്യം മാനിച്ച് കുത്തകകളെ കാര്‍ഷികരംഗം ഏല്പ്പിക്കുന്ന കര്‍ഷക നിയമം ബി.ജെ.പി. ഉയര്‍ത്തിപ്പിടിക്കുന്ന അന്നം ബ്രഹ്‌മമെന്ന് പറയുന്ന ഹൈന്ദവീയതയ്‌ക്കെതിരെന്ന് കോട്ടയം ഡി.സി.സി. വൈസ് പ്രസിഡന്റ് ഏ.കെ. ചന്ദ്രമോഹന്‍. കേരളാ ഗാന്ധിദര്‍ശന്‍ വേദി പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലാ ഹെഡ്‌പോസ്റ്റോഫീസ് പടിക്കലേക്ക് നിയോജകമണ്ഡലം ചെയര്‍മാന്‍ പ്രസാദ് കൊണ്ടൂപ്പറമ്പിലിന്റെ നേതൃത്വത്തില്‍ ഗാന്ധിത്തൊപ്പി ധരിച്ച് ത്രിവര്‍ണ്ണപതാകകളും പ്ലക്കാര്‍ഡുകളുമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ചന്ദ്രമോഹന്‍. 

ഇന്ധനവിലയിലൂടെയും നോട്ട് നിരോധനത്തിലൂടെയും മോദി സര്‍ക്കാര്‍ കാണിച്ച ജനദ്രോഹ സമീപനം കര്‍ഷക സമരത്തിന്റെ കാര്യത്തിലും പിന്തുടരുകയാണെന്നും കര്‍ഷകര്‍ക്കെതിരെയുള്ള കരിനിയമം പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

 യോഗത്തില്‍ പ്രസാദ് കൊണ്ടൂപ്പറമ്പില്‍, ഏ.കെ. ചന്ദ്രമോഹന്‍, കെ.ഒ. വിജയകുമാര്‍, അഡ്വ. ജയ്ദീപ് പാറയ്ക്കല്‍, അഡ്വ. എ.എസ്. തോമസ്, കെ.റ്റി. തോമസ് കിഴക്കേക്കര, ഡോ. സണ്ണി വി. സക്കറിയ, രാജേന്ദ്രബാബു ഭരണങ്ങാനം, ബൈജു പി.ജെ., മാത്തുക്കുട്ടി പാലാ, വി.സി. പ്രിന്‍സ്, പ്രസാദ് തലപ്പലം, ജെയിംസ് ചെത്തിമറ്റം, സത്യന്‍ പാലാ എന്നിവര്‍ പ്രസംഗിച്ചു.