പിക്ക് അപ് വാൻ എഴുപതടി താഴ്ച്ചയിലേക്ക് മറിഞ്ഞ് ആറ് പേർക്ക് പരുക്ക്.


നിയന്ത്രണം വിട്ട പിക്ക് അപ് വാൻ എഴുപതടി താഴ്ച്ചയിലേക്ക് മറിഞ്ഞ്  ആറ് പേർക്ക് പരുക്ക്. കുട്ടിക്കാനത്തിനു സമീപം പുല്ലുപാറയിലാണ് അപകടം ഉണ്ടായത്. പീരുമേട് സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. റോഡിനു താഴേക്ക് തലകീഴായി മറിഞ്ഞ വാഹനത്തിൽ നിന്നും തെറിച്ചു വീണാണ് മിക്കവർക്കും പരുക്കേറ്റത്. 


പീരുമേട് സ്വദേശികളായ പുഷ്പരാജ്(47), പ്രഭു(35), ഷാജി(48), സുബിന്‍(27), ഗണേശന്‍(50), മജു(30) എന്നിവരെ പരുക്കുകളോടെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് കരുതുന്നത്. 

തെറിച്ചു വീണ ആളുകൾ വാഹനത്തിന്‍റെ അടിയിൽ പെടാതിരുന്നതിനാൽ വലിയ അപകടം സംഭവിച്ചില്ല. താഴ്ച്ചയിലേക്ക് മറിഞ്ഞ വാൻ മരകമ്പുകളിൽ ഉടക്കിയാണ് നിന്നത്.