Latest News
Loading...

ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ 'ആപ്പിന്റെ' ധര്‍ണ്ണസമരം


ഇന്‍ഡ്യന്‍ കാര്‍ഷിക രംഗത്തെ നശിപ്പിക്കുന്ന കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്നു ആവശൃപ്പെട്ടു ആംആദ്മി പാര്‍ട്ടി പാലാ യൂണിറ്റ് ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പാകെ ധര്‍ണ്ണസമരം നടത്തി. രാജൃത്തു എല്ലാ വിഭാഗം ജനങ്ങളുടെ ആഹാരത്തിനായി രാപകലില്ലാതെ കഷ്ടപ്പെടുന്ന കര്‍ഷകരോടുള്ള അനീതി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. 

കര്‍ഷകര്‍ ഏതൂ വിത്തൂകള്‍ വിതയ്ക്കണം, ജനങ്ങള്‍ എന്തൂ ഭക്ഷിക്കണം എന്നു തീരുമാനിക്കുവാന്‍ കോര്‍പറേറ്റുകള്‍ക്കു സൗകരൃം ചെയ്ത കൊടുക്കുന്ന നിയമങ്ങള്‍ റദ്ദു ചെയ്യണം. കര്‍ഷകരുടെ മേലുള്ള കേന്ദ്ര ഭരണാധികാരികളുടെ കടന്നു കയറ്റം അവസാനപ്പിക്കണമെന്നും കര്‍ഷകര്‍ക്കു തൊഴില്‍പരമായ് പ്രവര്‍ത്തന സ്വാതന്ത്രൃം നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. 

കഴിഞ്ഞു 45 ദിവസങ്ങളായി കൊടും തണപ്പില്‍ രാപകലില്ലാതെ സമരം ചെയ്യന്നവര്‍ക്കെതിരെ മുഖം തിരിച്ചു റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ വീണ വായിക്കുന്ന നീറോ ചക്രവര്‍ത്തിയെ പോലെയുള്ള പ്രധാനമന്ത്രിയുടെ നിലപാടു ജനാധിപതൃത്തിനു ഭൂഷണമല്ലന്നു സമരം ഉല്‍ഘാടനം ചെയ്തു കൊണ്ടു പൗരാവകാശസമിതി താലൂക്കു പ്രസിഡണ്ടു ജോയി കളരിക്കല്‍ പറഞ്ഞു. നിയോജകമണ്ഡലം കണ്‍വീനര്‍ ജയേഷ് പി ജോര്‍ജ്ജ് ,ബാലകൃഷ്ണന്‍ നായര്‍ ,ജോബി ജോര്‍ജ്ജ്, ഡെന്നി മാത്യു, ബിനു മാത്യു അഗസ്റ്റിന്‍ മാണി എന്നിവര്‍ പ്രസംഗിച്ചു.