Latest News
Loading...

ഈരാറ്റുപേട്ടയിൽ തെരുവുനായ ആക്രമണം: 9 പേർക്ക് പരിക്ക്

ഈരാറ്റുപേട്ട തെക്കേക്കരയിൽ കുട്ടികളടക്കം 9 പേർക്ക് തെരുവുനായയുടെ കടിയേറ്റു. നായയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു. നായയുടെ ശരീരം പേവിഷ ബാധ പരിശോധനയ്ക്കായി തിരുവല്ലയിലേയ്ക്ക് കൊണ്ടുപോയി.

ഇന്ന് രാവിലെയാണ് തെക്കേക്കര ആനിപ്പടിയിൽ നായ അക്രമണം ഉണ്ടായത്. 5 വയസിൽ താഴെയുള്ള 2 കുട്ടികൾക്ക് അടക്കം കടിയേറ്റു. നായയെ മുൻപ് ഈ ഭാഗത്ത് കണ്ടിട്ടില്ലെന്ന് കൗൺസിലർ അൻസർ പറഞ്ഞു.

ആനിപടി കലുങ്ക് ഭാഗം മുതൽ മന്തക്കവല വരെയുളള ഭാഗത്താണ് നായ അക്രമണം നടത്തിയത്. കിണറ്റും മൂട്ടിൽ ജുനൈദ് (39), തൂങ്ങംപറമ്പിൽ മാഹിൻ (20), വെളുത്തേരു വീട്ടിൽ കൈഫ് (36) , പുളിഞ്ഞൊട്ടിയിൽ അമൽ (20), സഫ മറിയം (9), മുഷ്താഖ് (4), തമിഴ് നാട് സ്വദേശിയായ മുത്തു രാജ് (45), അമ്മു (3) , ദിവ്യ (19) എന്നിവർക്ക് പരിക്കേറ്റു. 

കടിയേറ്റവരെ ആദ്യം ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സകൾക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേത്തിച്ച് കുത്തിവയ്പ് നല്കി. രോഷാകുലരായ നാട്ടുകാർ പിന്നീട് നായയെ തല്ലിക്കൊന്നു.

Post a Comment

0 Comments