Latest News
Loading...

കോട്ടയം ജില്ലയില്‍ 581 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 581 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 576 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി 3999 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 

രോഗം ബാധിച്ചവരില്‍ 284 പുരുഷന്‍മാരും 248 സ്ത്രീകളും 49 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

900 പേര്‍ രോഗമുക്തരായി. 6145 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 62407 പേര്‍ കോവിഡ് ബാധിതരായി. 56300 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 15599 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം- 86

മുണ്ടക്കയം, നെടുംകുന്നം, ചങ്ങനാശേരി, ഏറ്റുമാനൂര്‍-17 

കാഞ്ഞിരപ്പള്ളി- 15

തൃക്കൊടിത്താനം, അതിരമ്പുഴ, കിടങ്ങൂര്‍-14

കടുത്തുരുത്തി, വെള്ളൂര്‍-13

പായിപ്പാട്, വെച്ചൂര്‍, മാടപ്പള്ളി, വാഴപ്പള്ളി-12

പാറത്തോട്, കല്ലറ, കുമരകം, ചിറക്കടവ്-11

കറുകച്ചാല്‍, തലയാഴം, എരുമേലി-10

വൈക്കം, പാലാ-9

കോരുത്തോട്, മണിമല, കുരോപ്പട, പള്ളിക്കത്തോട്, അകലക്കുന്നം-8

കടനാട്, കാണക്കാരി, പൂഞ്ഞാര്‍, ആര്‍പ്പൂക്കര, കങ്ങഴ, മുളക്കുളം, മീനച്ചില്‍-7

പാമ്പാടി, മരങ്ങാട്ടുപിള്ളി, തിടനാട്, അയര്‍ക്കുന്നം, അയ്മനം, കുറവിലങ്ങാട്-6

ഉഴവൂര്‍, രാമപുരം-5

തലയോലപ്പറമ്പ്, കരൂര്‍, ഞീഴൂര്‍, വാകത്താനം, വെളിയന്നൂര്‍-4

തിരുവാര്‍പ്പ്, വെള്ളാവൂര്‍, പനച്ചിക്കാട്, മറവന്തുരുത്ത്, മുത്തോലി, എലിക്കുളം-3

ഭരണങ്ങാനം, ഈരാറ്റുപേട്ട, കൊഴുവനാല്‍, വിജയപുരം, വാഴൂര്‍, നീണ്ടൂര്‍, കൂട്ടിക്കല്‍, ഉദയനാപുരം, ടി.വി പുരം, കുറിച്ചി, പുതുപ്പള്ളി-2

മൂന്നിലവ്, മണര്‍കാട്, തീക്കോയി, മേലുകാവ്, തലപ്പലം,മാഞ്ഞൂര്‍, കടപ്ലാമറ്റം, പൂഞ്ഞാര്‍ തെക്കേക്കര, മീനടം-1

Post a Comment

0 Comments