യുഡിഎഫില്‍ ചേരാന്‍ ആഗ്രഹം. 5 സീറ്റ് മല്‍സരിക്കണം. പിസി ജോര്‍ജ്ജ്


വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഏതെങ്കിലും മുന്നണിയില്‍ ചേരാനാണ് ലക്ഷ്യമിടുന്നതെന്നും യുഡിഎഫില്‍ ചേരാനാണ് കൂടുതല്‍ താത്പര്യമെന്നും പി.സി ജോര്‍ജ്ജ് എംഎല്‍എ. യുഡിഎഫില്‍ ചേരണമെന്നാണ് ജനപക്ഷത്തിലെ ബഹുഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. ഈ താത്പര്യം നേതാക്കളെ അറിയിച്ചുകഴിഞ്ഞായും എംഎല്‍എ പറഞ്ഞു. യുഡിഎഫിലെ പ്രാദേശിക എതിര്‍പ്പുകളെ വകവയ്ക്കുന്നില്ല. അത്തരം കുശുമ്പും കുന്നായ്മയും കൊണ്ടാണ് കോണ്‍ഗ്രസ് ഈ നിലയിലെത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുഫലവും പിസി ഓര്‍മിപ്പിച്ചു. 

പാലാ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി സീറ്റുകളില്‍ 2 എണ്ണം ആവശ്യപ്പെടും. ഇരങ്ങാലക്കുട, പേരാമ്പ്ര, മലപ്പുറം സീറ്റുകളിലും മല്‍സരിക്കാന്‍ താത്പര്യപ്പെടുന്നതായും പി.സി ജോര്‍ജ്ജ് പറഞ്ഞു.