Latest News
Loading...

ചില്ലച്ചിപ്പാലത്തിന് ബജറ്റിൽ 3.5 കോടി


പാലാ: മൂന്നിലവ്, മേലുകാവ് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചില്ലച്ചിപ്പാലം നിർമ്മിക്കാൻ സംസ്ഥാന ബജറ്റിൽ 3.5 കോടി രൂപ വകയിരുത്തിയതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. കളത്തൂക്കടവിൽ ചില്ലച്ചിതോടിനു കുറുകെ യാണ് പാലം നിർമ്മിക്കുന്നത്. 

ഇതുമൂലം ഇരു പഞ്ചായത്തിലെയും ജനങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരമാകും. ഈ മേഖലയിലെ ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു ഈ പാലം. നിരവധി നിവേദനങ്ങൾ മുൻകാലങ്ങളിൽ നിൽക്കായിരുന്നുവെങ്കിലും നടപ്പായിരുന്നില്ല. മാണി സി കാപ്പൻ എം എൽ എ ആയതിനെത്തുടർന്നു നാട്ടുകാർ വിഷയം ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. 

ഇടമറുക് - വാകക്കാട് - തൊടുപുഴ- ഈരാറ്റുപേട്ടയ്ക്കുള്ള എളുപ്പമാർഗ്ഗമാകും ഈ പാലം. പാലായുടെ മലയോര മേഖലയുടെ വികസനത്തിനായി തുക അനുവദിച്ച സർക്കാരിനെയും മുൻകൈയ്യെടുത്ത മാണി സി കാപ്പൻ എം എൽ എ യെയും നാട്ടുകാർ അനുമോദിച്ചു.

Post a Comment

0 Comments