മുത്തോലി പഞ്ചായത്തിൽ 22 കുടുംബങ്ങൾ ബിജെപിയിൽ ചേർന്നു

പാലാ:-മുത്തോലി പഞ്ചായത്തിൽ 22 കുടുംബങ്ങൾ ബിജെപിയിൽ ചേർന്നു. പഞ്ചായത്തിലെ 113 നമ്പർ ബൂത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ഹരി പടിഞ്ഞാറ്റിൻകര അധ്യക്ഷത വഹിച്ചു. ബിജെപി പാലാ നിയോജക മണ്ഡലം പ്രസിഡന്റും മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ 
ജി.രൺജിത്ത് ഉദ്ഘാടനം ചെയ്തു. 

കേന്ദ്ര- സംസ്ഥാന സർക്കാരുടെ  ജനക്ഷേമ പദ്ധതികൾ ജനങ്ങളിൽ എത്തിക്കുവാൻ സാധിക്കുമെന്നും വരും ദിവസങ്ങളിൽ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും നിരവധി 
ആളുകൾ ദേശീയതയിൽ അണിചേരുമെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. 

ബിജെപി സംസ്ഥാന സമിതിയംഗവും പഞ്ചായത്ത് മെമ്പറുമായ എൻ.കെ.ശശികുമാർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ജന.സെക്രട്ടറി സുനിൽ പന്തത്തല, വൈസ് പ്രസിഡന്റുമാരായ അനിൽ വി.നായർ , ഹരികൃഷ്ണൻ , അർജ്ജുൻ , മുത്തോലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയാ രാജു , മെമ്പർമാരായ സിജു കടപ്പാട്ടൂർ ,ഷീബാ റാണി, ശ്രീജയ എം.പി.,   

ബിജെപി പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ പ്രദീപ്കുമാർ , സുരേഷ് കുമാർ ,വിജയകുമാർ , സനീഷ് പന്തത്തല, തുടങ്ങിയവർ സ്വീകരണ യോഗത്തിൽ പങ്കെടുത്തു.