Latest News
Loading...

അരുവിത്തുറ സെന്റ് മേരീസിൽ 'കോവിദ്യ - 2021' നിവിൻ പോളി നാളെ ഉദ്ഘാടനം ചെയ്യും

കോവിഡ് - 19 മഹാമാരിയിൽ വീടുകളിൽ തളയ്ക്കപ്പെട്ടു പോയ കുരുന്നുകൾക്ക് ഉണർവേകി അരുവിത്തുറ സെൻ്റ് മേരീസ് ഒരുക്കുന്ന പുതുവത്സര സമ്മാനമാണ് കോവിദ്യ- 2021. സ്കൂളിൻ്റെ 57-) മത് വാർഷികാഘോഷമാണ് കോവിദ്യ- 2021 എന്ന പേരിൽ അരങ്ങേറുക. പേരിൻ്റെ പുതുമക്കൊപ്പം സംഘാടനത്തിൻ്റെ മികവു കൊണ്ടും ശ്രദ്ധേയമായി കഴിഞ്ഞു.

 "കോവിദ്യ- 2021 ''. എന്നും വ്യത്യസ്തമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന സ്കൂളിൻ്റെ വാർഷികാഘോഷവും ഇക്കുറി വേറിട്ട രീതിയിലായി. കുട്ടികളുടെ നിരവധി കലാപരിപാടികളോടെ വാർഷികാഘോഷം അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ .

നാളെ  നടക്കുന്ന വാർഷികാ ഘോഷത്തിന് സ്കൂൾ മാനേജർ റവ.ഫാ. അഗസ്റ്റിൻ പാലക്കാപറമ്പിൽ അധ്യക്ഷത വഹിക്കുന്നതാണ്.പ്രശസ്ത സിനിമാ താരം നിവിൻ പോളി മുഖ്യാതിഥി ആയിരിക്കും. "കോവിദ്യ- 2021 " ൽ സ്കൂളിലെ 400 ഓളം കുട്ടികൾ സ്കൂളിൻ്റെ സ്വന്തം യു ‌- ട്യൂബ് ചാനലിൽ തത്സമയം അണിനിരക്കുമെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് സി.സൗമ്യ അറിയിച്ചു.

Post a Comment

0 Comments