വിറക് കയറ്റിവന്ന പിക്കപ് സ്കൂട്ടറിലിടിച്ച് 2 പേർക്ക് ഗുരുതരപരിക്ക്


ഈരാറ്റുപേട്ട പാലാ ഈരാറ്റുപേട്ട റോഡില്‍ പനിയ്ക്കപ്പാലത്തിനടുത്ത് ആറാം മൈലില്‍ പിക്കപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച അപകടത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം 8.15 ഓടെയായിരുന്നു അപകടം.

അരുവിത്തുറ പാറയില്‍ രാജുവിന്റെ മകന്‍ അജിത്, ഇവരുടെ ബന്ധുവായ ഭരണങ്ങാനം സ്വദേശി നിഥിന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. അജിത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമാണ് കഴിഞ്ഞെതെന്നു സുഹൃത്തുക്കൾ പറഞ്ഞു.

ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ഇരുവരെയും 
ഇവരെ വിദഗ്ധ ചികില്‍സയ്ക്ക് ചേർപ്പുങ്കലിലേയ്ക്ക് മാറ്റി.