റിലേ സായാഹ്നസത്യാഗ്രഹം 13 ദിവസം പിന്നിട്ടു

ദേശീയ കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഈരാറ്റുപേട്ടയിൽ നടത്തിവരുന്ന റിലേ സായാഹ്നസത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ത്രിതല പഞ്ചായത്തംഗങ്ങളും രംഗത്ത്. 

സമരത്തിന്റെ പതിമൂന്നാം ദിവസമാണ് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കല്ലേക്കുളം ഡിവിഷൻ അംഗം  കെ.കെ.കുഞ്ഞുമോൻ , പൂഞ്ഞാർ  തെക്കേക്കര ഗ്രാമപഞ്ചായത്ത് ടൗൺ വാർഡ് അംഗം റോജി മുതിരേന്തിക്കൽ , പെരിങ്ങുളം വാർഡ് അംഗം സി.കെ. കുട്ടപ്പൻ എന്നിവർ സത്യാഗ്രഹമനുഷ്ഠിച്ചത്. 

കർഷകവേദി തീക്കോയി പഞ്ചായത്ത് കൺവീനർ ഇ.സി. വർക്കി ഇരുപ്പൂഴിക്കൽ , പൂഞ്ഞാർ തെക്കേക്കര കാർഷികവിപണി കമ്മറ്റിയംഗം തോമ്മാച്ചൻ വാണിയപ്പുര സമരസമിതി ഭാരവാഹികളായ എബി പൂണ്ടിക്കുളം, ജോഷി താന്നിക്കൽ എന്നിവർ പ്രസംഗിച്ചു.