Latest News
Loading...

രാമപുരത്ത് 11 ഇടങ്ങളില്‍ ഇനി ക്യാമറക്കണ്ണ്

രാമപുരം ജനമൈത്രി പോലീസിന്റെ മേല്‍നോട്ടത്തില്‍ രാമപുരത്തെ വിവിധ സന്നദ്ധ സംഘടനകള്‍ ധനകാര്യ സ്ഥാപനങ്ങള്‍ ആരാധനാലയങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ രാമപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വിവിധസ്ഥലങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. രാമപുരതും   പരിസരപ്രദേശങ്ങളിലുമായി 11 ക്യാമറകളാണ് ആദ്യഘട്ടത്തില്‍ സ്ഥാപിച്ചിരിക്കുന്നത്.ഇതിന്റെ രണ്ടാംഘട്ടമായി കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് രാമപുരം ജനമൈത്രി പോലീസ്.

വ്യാപാരി വ്യവസായി ഏകോപന സമിതി, റോട്ടറി ക്ലബ്ബ് രാമപുരം, ലയണ്‍സ് ക്ലബ് രാമപുരം, ജെസിഐ,ക രാമപുരം, സര്‍വീസ് സഹകരണ ബാങ്ക് രാമപുരം, വിശ്വാസ് ഫുഡ് പ്രോഡക്റ്റ് രാമപുരം, ശ്രീരാമസ്വാമി ക്ഷേത്രം, മാര്‍ ആഗസ്തീനോസ് കോളേജ്, പള്ളിയാമ്പുറം മഹാദേവക്ഷേത്രം എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമറകള്‍ സ്ഥാപിച്ചത്. 

പാലാ ഡിവൈഎസ്പി സാജു വര്‍ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോട്ടയം എസ് പി ജി ജയദേവ് ഐപിഎസ് ക്യാമറയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ പുതിയേടത്ത് ചാലി രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സണ്ണി പുരയിടം കേരള പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അജേഷ് കുമാര്‍ പി എസ് , 

രാമപുരം എസ് എച്ച് ഓ അജേഷ് കുമാര്‍ എ, രാമപുരം എസ് ഐ ഡിനി , പോലീസ് ഓഫീസര്‍ കെ സി രാജപ്പന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ ക്യാമറകള്‍ സ്‌പോണ്‍സര്‍ ചെയ്ത സംഘടനകള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ പ്രശാന്ത് കുമാര്‍ പി.ആര്‍, തങ്കമ്മ കെ.എ എന്നിവരെ ആദരിച്ചു

Post a Comment

0 Comments