മണിയംകുന്നുകാര്‍ക്ക് വോള്‍ട്ടേജ്ക്ഷാമം തുടര്‍ക്കഥപൂഞ്ഞാര്‍ കെഎസ്ഇബി സെക്ഷന് പരിധിയില്‍ വരുന്ന പൂഞ്ഞാര്‍ മണിയംകുന്ന് പ്രദേശത്ത് വൈദ്യുതി മുടക്കവും വോള്‍ട്ടേജ് ക്ഷാമവും പതിവാകുന്നു. ക്രിസ്തുമസ് തലേന്ന് മുതല്‍ മുടങ്ങിയ വൈദ്യുതി ഇതുവരെ എത്തിയിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. 

ഈ പ്രദേശത്ത് വീടുകളിലും തെരുവു വിളക്കുകളിലും അടക്കം എല്ലാ കണക്ഷനും ഒരേ ലൈനില്‍ നിന്നാണ് നല്‍കിയിരിക്കുന്നത്. ഇതുമൂലം വോള്‍ട്ടേജ് ക്ഷാമം അതിരൂക്ഷമാണെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടു. 

അടിക്കടി വൈദ്യുതി വോള്‍ട്ടേജ് താഴുന്നതുമൂലം പല വീടുകളിലും മോട്ടോറുകള്‍ തകരാറിലായി. തുടര്‍ന്ന് പലരും വോള്‍ട്ട് മീറ്റര്‍ സ്ഥാപിക്കേണ്ടിയും വന്നിട്ടുണ്ട്. 

മേഖലയിലെ ലൈനില്‍ ലോഡ് കൂടുതലാണെന്നും പരിശോധിച്ച് വരികയാണെന്നും പൂഞ്ഞാര്‍ കെഎസിഇബി അധികൃതര്‍ വ്യക്തമാക്കി.