പ്രവാസിയായ വീട്ടമ്മയെ ആക്രമിച്ച കേസ്. പ്രതിയെ എത്തിച്ച് തെളിവെടുപ്പ്

പാലായിൽ പ്രവാസിയായ വീട്ടമ്മയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പ്രതിയെ സംഭവത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രവിത്താനം പാലക്കുഴക്കുന്നേൽ ബിബിൻ തോമസിനെയാണ് സംഭവുമായി ബന്ധപെട്ട് പൊലിസ് അറസ്റ്റ് ചെയ്തത്. പ്രവിത്താനം മാർക്കറ്റ് ജംഗ്ഷനിലാണ് കഴിഞ്ഞ ദിവസം വീട്ടമ്മക്കെതിരെ അക്രമണമുണ്ടായത്.

ഡിവൈഎസ്പി സാജു വർഗീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25 ആം തീയതി വൈകുന്നേരം പ്രവിത്താനം മാർക്കറ്റിനു സമീപം ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അറസ്റ്റിലായ ബിബിൻ മുൻപും അടിപിടി കേസുകളിൽ ഉൾപെട്ടിട്ടുള്ള ആളാണ്.

 അക്രമം സംബന്ധിച്ച് പോലീസിൽ പരാതി നൽകിയ വീട്ടമ്മയുടെ മൊഴി കൃത്യമായി രേഖപ്പെടുത്താൻ പോലീസ് തയ്യാറായില്ല എന്ന ആരോപണം ഉയർന്നിരുന്നു. പ്രതി കത്തി വീശുകയും കല്ലിന് ഇടിക്കാൻ ശ്രമിച്ചുവെന്നും വീട്ടമ്മ മൊഴി നൽകിയിരുന്നെങ്കിലും പോലീസ് രേഖപ്പെടുത്തിയിരുന്നില്ല എന്ന് ആക്ഷേപമുയർനാരുന്നു. പിന്നീട് പാലാ ഡിവൈഎസ്പി നേരിട് അന്വേഷണം ഏറ്റെടുത്തു വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു.

 സംഭവത്തിൽ ദൃക്സാക്ഷിയായ വ്യാപാരിയുടെ മൊഴിയും ഡിവൈഎസ്പി നേരിട് രേഖപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്തെത്തിച്ച പ്രതിയെ കാണുവാനായി നിരവധി ആളുകളും സമീപത്തെ തടിച്ചുകൂടിയിരുന്നു. പാലാ എസ് എച്ച് ഒ അനൂപ് ജോസ് സബ്ഇൻസ്പെക്ടർ അഭിലാഷ് ഗ്രേഡ് എസ് ഐ തോമസ് സേവ്യർ സിവിൽ പോലീസ് ഓഫീസർമാരായ ഷെറിൻ സ്റ്റീഫൻ സജി ജോജി സുമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചത്.