തീക്കോയി ഗ്രാമപഞ്ചായത്തിൽ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

തീക്കോയി :തീക്കോയി ഗ്രാമപഞ്ചായത്ത്‌ ഭരണസമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് പഞ്ചായത്ത്‌ ഹാളിൽ നടന്നു. വരണാധികാരി ക്രിസ് ജോസെഫിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുതിർന്ന അംഗം അമ്മിണി തോമസ്  ആദ്യം സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് അമ്മിണി തോമസ് മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലികൊടുത്തു. തുടർന്ന്  നടന്ന അനുമോദന യോഗത്തിൽ  അമ്മിണി തോമസ്, പയസ് കവളംമാക്കൽ, കെ  സി ജെയിംസ് , പഞ്ചായത്ത്‌ സെക്രട്ടറി ബാബുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.