വെള്ളികുളത്ത് പള്ളിയിലെ നേര്‍ച്ചപ്പെട്ടി തകര്‍ത്ത് മോഷണം


തീക്കോയിയില്‍ വെള്ളികുളത്ത് പള്ളിയില്‍ മോഷണം. നേര്‍ച്ചപ്പെട്ടി പുറത്തെടുത്ത് കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തി. 

വാതില്‍ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാവ്, നേര്‍ച്ചപ്പെട്ടി മുറ്റത്ത് എത്തിച്ച് കുത്തിത്തുറന്ന നിലയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നേര്‍ച്ചപ്പണം പെട്ടിയില്‍ നിന്നും പുറത്തെടുത്തിരുന്നതിനാല്‍ അധികം പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് നിഗമനം.