പാലാ അമ്പലപ്പുറത്തു കാവിൽ മോഷണശ്രമം

ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണം പാലായിലും. പാലാ അമ്പലപ്പുറത്ത് ശ്രീഭഗവതീ  ക്ഷേത്രത്തിൽ മോഷണശ്രമം നടന്നതായി കണ്ടെത്തി.

കാണിക്കവഞ്ചികൾ കുത്തിത്തുറന്ന നിലയിലാണ് രാവിലെ കണ്ടെത്തിയത്. എന്നാൽ പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ക്ഷേത്രം അധികൃതർ നല്കുന്ന വിവരം. 

 ക്ഷേത്രത്തിലെ കാണിക്ക ഇന്നലെ എടുത്തിരുന്നു. ക്ഷേത്രശ്രീകോവിലിൻ്റെ പൂട്ടും തകർത്ത നിലയിലാണ്.

പാലാ പോലീസ് ഇപ്പോൾ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ തീക്കോയി, വേലഞ്ഞു ശേരി, ഇടമറുക് പള്ളികളിൽ മോഷണ ശ്രമം നടന്നിരുന്നു.