മുതിർന്ന കർഷകനും കർഷക പെൻഷനേഴ്സ് അസ്സോസിയേഷൻ നേതാവുമായ സക്കറിയാസ് തുടിപ്പാറ സമരകേന്ദ്രം ഉത്ഘാടനം ചെയ്തു.
രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന കർഷകർ നടത്തുന്ന അതിജീവന സമരത്തിന് പിന്തുണ നൽകേണ്ടത് ഭക്ഷണം കഴിക്കുന്ന ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു.
ഗാന്ധിയൻ കളക്ടീവ് ജില്ലാ കൺവീനർ ഡോ. ജോളി കെ.ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജോർജുകുട്ടി കടപ്ലാക്കൽ, എബി പൂണ്ടിക്കുളം, ടോമിച്ചൻ സ്കറിയ ഐക്കര, ജോഷി ജോസഫ് താന്നിക്കൽ , ഒ.ഡി.കുര്യാക്കോസ്, ഫ്രാൻസീസ് മാത്യു എന്നിവർ പ്രസംഗിച്ചു.
കർഷകവേദി, കേരളാ ജൈവകർഷകസമിതി, ഭൂമിക, സഫലം 55 പ്ലസ്, ഗാന്ധിയൻ കളക്ടീവ്, പ്രോ ഡൊമിനോ ഫൗണ്ടേഷൻ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ ആദ്യദിനം സത്യാഗ്രഹം അനുഷ്ഠിച്ചു.
എല്ലാ ദിവസങ്ങളിലും വൈകുന്നേരം 5 മുതൽ 6.30 വരെയാണ് സമരം. വിവിധ കാർഷിക സാമൂഹിക സംഘടനകളും സാമൂഹിക പ്രവർത്തകരും തുടർന്നുള്ള ദിവസങ്ങളിൽ സമര രംഗത്ത് വരുമെന്ന് സംഘാടകർ പറഞ്ഞു.
ഫോൺ: 9447181316