Latest News
Loading...

ന്യൂ ഇയർ സമ്മാനം ഒരുക്കി അരുവിത്തുറ സെൻറ് മേരീസ്

 കോവിഡ്   കാലത്ത് വീട്ടിൽ കഴിയുന്ന എല്ലാം കുരുന്നുകൾക്കും  സ്നേഹസമ്മാനം ഒരുക്കി അരുവിത്തുറ സെൻമേരിസ് . സ്കൂളിലെ 400 കുട്ടികൾക്കും  കളറിങ് ബുക്കും ക്രയോണും ആണ് പുതുവത്സരത്തിൽ നൽകിയത്. 

കുട്ടികൾക്ക് സമ്മാനം എത്തിക്കുവാൻ പത്തു രക്ഷിതാക്കളെ വീതം  സ്കൂളിൽ വിളിച്ചുവരുത്തുകയും സമ്മാനം കൊടുത്തതിനു പുറമെ കുട്ടികളുടെ note book കറക്ഷൻ  ചെയ്തു അദ്ധ്യാപകർ  കൊടുക്കുകയും ചെയ്തു.
 ഈ കോവി ഡ് കാലത്ത് ഓരോ ദിവസവും വ്യത്യസ്തമായ പരിപാടികളും  ദിനാചരണങ്ങളുംവെബിനാറുകളും  മത്സരങ്ങളും ഇൻസ്പിരേഷൻ ടോക്കുകളും നൽകി കുട്ടികളുടെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ കഴിഞ്ഞുവെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. 

കുട്ടികൾ സ്കൂളിൽ വരുന്നില്ലെങ്കിലും എല്ലാ ദിവസവും ഗൂഗിൾ മീറ്റിലുടെ അധ്യാപകർ കുട്ടികളുടെ വീട്ടിലെത്തുന്നു എന്നത്  ഈ സ്കൂളിലിന്റെ മാത്രം  പ്രത്യേകത ആണ്. അതുപോലെ കുട്ടികൾക്കു കലാപരിപാടികൾ അവതരിപ്പിക്കുവാൻ ഡിവിഷൻ തിരിച്ചു ഗൂഗിൾ ഫ്ലാറ്റ് ഫോമിൽ സൗകര്യം നൽകി വരുന്നു.

ഇതിനെല്ലാം പ്രോത്സാഹനം  സ്കൂൾ മാനേജർ റവ ഡോഅഗസ്റ്റിൻ പാലാക്കാപറമ്പിൽ ആണ് എന്ന് ഹെഡ്മിസ്ട്രെസ് സി. സൗമ്യ പറഞ്ഞു