Latest News
Loading...

കർഷക ബില്ലിനെതിരെ പ്രതിഷേധവുമായി എസ് എം വൈ എം ളാലം യൂണിറ്റ്

 
പാലാ: കേന്ദ്ര സർക്കാരിൻ്റെ കർഷകവിരുദ്ധ നയത്തിനെതിരെയും കർഷകരുടെ എതിർപ്പ് വകവയ്ക്കാതെ കൊണ്ടുവന്ന കർഷക ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ് എം വൈ എം ളാലം ഓൾഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടന്നു. പാലാ ളാലം പഴയ പള്ളി വികാരി ഫാ.ജോൺസൺ പുള്ളീറ്റ് പ്രതിഷേധ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കർഷകരെ വളമാക്കി കോർപറേറ്റ്കളെ വളർത്താൻ വേണ്ടിയുള്ള കർഷക ബില്ല്, കർഷകരുടെ കഴുത്തിൽ കുരുക്ക് മുറുക്കുന്നതിന് തുല്യമാണെന്ന് പ്രസ്താവിച്ചു. കർഷക ബില്ലിനെതിരെയുള്ള പ്രതിഷേധസൂചകമായി കർഷക ബില്ല് കൃഷി ഭൂമിയിൽ കത്തിച്ചു. എസ് എം വൈ എം ഡയറക്ടർ ഫാ. ജോസ് കുഴിഞ്ഞാലിൽ ,ഫാ.ജോയൽ ഇഞ്ചകുഴിയിൽ യൂണിറ്റ് പ്രസിഡന്റ് ശ്രീ ജോഫി ഞാവള്ളിയിൽ, രൂപതാ ഡെപ്യൂട്ടി പ്രസിഡന്റ് ഡിന്റോ ഡേവിസ് തുടങ്ങിയവർ പ്രസംഗിച്ചു..

Post a Comment

0 Comments