അഞ്ച് വാർഡുകളിൽ എസ്.ഡി.പി.ഐ.ക്ക് വിജയം

 ഈരാറ്റുപേട്ട നഗരസഭയിൽ അഞ്ച് ഡിവിഷനുകളിൽ എസ്.ഡി.പി.ഐ. സാരഥികൾ വിജയിച്ചു.അഞ്ചാം ഡിവിഷനിലെ ഫാത്തിമ ഷാഹുൽ 153 വോട്ടിൻ്റ് ഭൂരിപക്ഷത്തിലും, പത്താം ഡിവിഷനിൽ നൗഫിയ ഇസ്മായിൽ 60 വോട്ടിൻ്റെ ഭൂരിപക്ഷത്തിത്തിലും, പതിനൊന്നാം ഡിവിഷനിൽ അൻസാരി ഈലക്കയം 70 വോട്ടിൻ്റ് ഭൂരിപക്ഷത്തിലും, പന്ത്രണ്ടാം ഡിവിഷനിൽ നസീറ സുബൈർ നൂറ്റി എഴുപത്തി അഞ്ച് വോട്ടിൻ്റ് ഭൂരിപക്ഷത്തിൽ വിജയിച്ചു - ആറ് വാർഡുകളിൽ പാർട്ടി രണ്ടാം സ്ഥാനത്ത് എത്തി. രണ്ട് പ്രബല മുന്നണി സ്ഥാനാത്ഥികൾ മത്സരിച്ചപ്പോൾ ഒറ്റയ്ക്ക് മത്സരിച്ച് എസ്.ഡി.പി.ഐ.മികച്ച വിജയം നേടിയത് പാർട്ടിക്ക് ജനപിന്തുണ വർദ്ധിച്ചതായി മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് കെ.ഇ.റഷീദ്, സെക്രട്ടറി സഫീർ കുരുവനാൽ എന്നിവർ പറഞ്ഞു